കൈറ്റിക്കാട്ട് ഏലിയാസ് കുര്യാക്കോസിന് യാത്രയയപ്പ് നൽകി

0
22

കുവൈറ്റ് സിറ്റി:കബദ് മലയാളി അസോസിയേഷൻ അംഗവും ദീർഘകാലം പ്രവാസജീവിതം നയിച്ചിരുന്ന കൈറ്റിക്കാട്ട് ഏലിയാസ് കുര്യാക്കോസ് അവർകൾക്ക് കബദ് മലയാളി അസോസിയേഷൻ (KM A ) കുവൈറ്റ് യാത്രയയപ്പ് നൽകി ആദരിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് നാഫിസിന്റെ അദ്ധ്യക്ഷതയിൽ അഡ്വൈസറി മെമ്പർമാരായ അഹമ്മദ് കുഞ്ഞി , അക്ബർ പെരുമ്പ എന്നിവർ മൊമന്റോ നൽകുകയും സെക്രട്ടറി ശരീഫ് എം വി ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. ജോയിൻ ട്രഷറർ ഷാജി കുറ്റ്യാട്ടൂർ എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും അഡ്വൈസറി, എക്സിക്യൂട്ടീവ്, മറ്റ് മെമ്പർമാർ ആശംസകൾ അറിയിക്കുകയും ചെയ്തു