കുവൈറ്റ് സിറ്റി: 2022ൽ ലഹരിയുമയി ബന്ധപ്പെട്ട 3,575 കേസുകൾ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഡ്രഗ്‌സ് ആൻഡ് ലിക്കർ പ്രോസിക്യൂഷന് ലഭിച്ചു. പ്രതിദിനം ശരാശരി പത്ത് കേസുകൾ, 2021 നെ അപേക്ഷിച്ച് 25.2 ശതമാനം വർദ്ധനവാണ് വന്നതെന്ന് കണക്കുകൾ ചൂണ്ടികാട്ടുനനു .
ജുവനൈൽ പ്രോസിക്യൂഷൻ കഴിഞ്ഞ വർഷം 3,720 കേസുകളിലാണ് അന്വഷണം നടത്തിയത്. ഒരു ദിവസം ശരാശരി 11 കേസുകൾ. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 114.9 ശതമാനത്തിലധികം വർധനവു ഉണ്ടായി. മയക്കുമരുന്നുമയി ബന്ധപ്പെട്ട്കേസുകളിൽ 100 ശതമാനവും പ്രായപൂർത്തിയാകാത്തവരുടെ കേസുകളിൽ 99.6 ശതമാനവും വിചാരണ നടപടികൾ പബ്ലിക് പ്രോസിക്യൂഷൻ കഴിഞ്ഞ വർഷം പൂർത്തിയാക്കി.