കുവൈറ്റ് സിറ്റി: അഹമ്മദി, ഫഹാഹെൽ ഗവർണറേറ്റുകളിൽ, ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ കാമ്പയിനിൽ സ്ത്രീകൾ അറസ്റ്റിൽ. ഭിക്ഷാടനം നടത്തിയെന്ന കുറ്റത്തിന് 2 സ്ത്രീകളെയും , ജിലീബ് അൽ ഷുയൂഖിലെ വ്യാജ ഗാർഹിക തൊഴിലാളി ഓഫീസിൽ നിന്ന് നാല് സ്ത്രീകളെയും അറസ്റ്റ് ചെയ്തു.