പേ വിഷബാധയ്ക്കെതിരായ വാക്സീന്റെ ഒരു ബാച്ചിന്റെ വിതരണം പിന്‍വലിച്ചു. ഗുണനിലവാരത്തില്‍ സംശയമുണ്ടായതിനെത്തുടർന്നാണിത്. പിൻവലിച്ച ബാച്ചിലെ വാക്സിൻ സാമ്പിള്‍, കേന്ദ്ര ലാബിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. കെബി 210002 എന്ന ബാച്ച് വാക്സീനാണ് അടിയന്തരമായി പിന്‍വലിച്ചത്. ആശുപത്രികളില്‍ നിന്നും വെയര്‍ ഹൗസുകളില്‍ നിന്നും വാക്സീന്റെ ഈ ബാച്ച് പിന്‍വലിക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് നിര്‍ദ്ദേശം നല്കി.