ജനാധിപത്യ സൂചികയിൽ ഗൾഫിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത്

0
23

കുവൈത്ത് സിറ്റി: ബ്രിട്ടീഷ് ഇക്കണോമിസ്റ്റിന്റെ ഇൻഫർമേഷൻ യൂണിറ്റ് അടുത്തിടെ പ്രസിദ്ധീകരിച്ച വേൾഡ് ഡെമോക്രസി ഇൻഡക്‌സ് 2022- പ്രകാരം കുവൈത്ത് ഗൾഫിൽ ഒന്നാം സ്ഥാനത്താണ്. ഖത്തർ, ഒമാൻ, എമിറേറ്റ്‌സ്, ബഹ്‌റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് തുടർന്ന് വരുന്നത്

ലോക രാജ്യങ്ങളുടെ പട്ടികയിൽ 111-ാം സ്ഥാനത്തും, മിഡിൽ ഈസ്റ്റിൽ അഞ്ചാം സ്ഥാനത്തും അറബ് ലോകത്ത് നാലാം സ്ഥാനത്തുമാണ്.

അറബ് ലോകത്ത് ടുണീഷ്യ ഒന്നും മൊറോക്കോ രണ്ടാം സ്ഥാനത്തും പലസ്തീൻ മൂന്നാം സ്ഥാനത്തും കുവൈറ്റ് നാലാം സ്ഥാനത്തുമാണ്. ആഗോളതലത്തിൽ, സൂചികയിൽ നോർവേ ഒന്നാമതെത്തി, തുടർന്ന്ന്യൂസിലൻഡും  അയർലൻഡും. റാങ്കിങ്ങിൽ ഏറ്റവും അവസാനം അഫ്ഗാനിസ്ഥാനാണ്.