കുവൈത്ത് സിറ്റി: ഇന്ത്യൻ ബിസിനസ് പ്രൊഫഷണൽ കൗൺസിൽ ഐബിപിസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്‌കൂളുകൾക്കും വിദ്യാർത്ഥികൾക്കുമായി മെറിറ്റോറിയസ് അവാർഡ്ദാന ചടങ്ങ് സംഘടിപ്പിച്ചു.
2023 ഫെബ്രുവരി 4-ന് ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഭദ്ര ദീപം തെളിയിച്ചു ആരംഭിച്ചു. കൈസർ ഷാക്കിർ, . സുനിത് അറോറ, ഡോ. കമലേഷ്, സോളി ,. കെ.പി. സുരേഷ് എന്നിവർ സന്നിഹിതായിരുന്നു. തുടർന്ന് സ്കൂൾ വിദ്യാർത്ഥിയായ രോഹിത് ദേശീയ ഗാനം ആലപിച്ചു.
പരിപാടിയുടെ ഡയറക്ടർ സുനിത് അറോറ സ്വാഗതം പറഞ്ഞു. 10, 12 ക്ലാസുകളിലെ ഇന്ത്യൻ സ്കൂൾ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിലും IBPC യുടെ പ്രതിബദ്ധതയാണ് ഈ അവാർഡുകൾ കാണിക്കുന്നത്.കോ-ഡയറക്‌ടർ ഡോ. കമലേഷ് തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകി.
ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സവൈക എല്ലാ കുട്ടികൾക്കും ജീവിതത്തിൽ മികച്ചതും വ്യക്തമായ ലക്ഷ്യവും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു. ഇന്ത്യൻ എജ്യുക്കേഷൻ സ്‌കൂൾ (ഭവൻസ്) പത്താം ക്ലാസ് ട്രോഫിയും 12-ാം ക്ലാസ് ട്രോഫി ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളും സ്വന്തമാക്കി.