തങ്ങളുടെ പൗരന്മാർക്ക് കർശന സംരക്ഷണം വേണമെന്ന് കുവൈത്തിനോട് ആവശ്യപ്പെട്ട് ഫിലിപ്പീൻസ്

0
11

കുവൈറ്റ് സിറ്റി: ഫിലിപ്പീൻസ് തൊഴിലാളികളെ, പ്രത്യേകിച്ച് വീട്ടുജോലിക്കാരെ സംരക്ഷിക്കാൻ മതിയായ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കാൻ ഫിലിപ്പീൻസ് സർക്കാർ കുവൈറ്റിനോട് ആവശ്യപ്പെട്ടു. ഫിലിപ്പീൻ സ്വദേശിനിയായ  ജോളിബി റാണാരയുടെ കൊലപാതകത്തിൽ കുവൈറ്റ് നിയമനടപടികൾ സ്വീകരിച്ചതായി  ഫിലിപ്പൈൻ പത്രങ്ങളിലും വെബ്‌സൈറ്റുകളിലും റിപ്പോർട്ട് ചെയ്തിരുന്നു. എന്നിരുന്നാലും, കുവൈറ്റ്, ഗൾഫ് രാജ്യങ്ങൾ, മറ്റ് രാജ്യങ്ങൾ എന്നിവയുമായി ഫിലിപ്പീൻസ് ഒപ്പുവെച്ച 25 ഉഭയകക്ഷി തൊഴിൽ കരാറുകൾ പുനഃപരിശോധിക്കണമെന്ന് ഓവർസീസ് ഫിലിപ്പിനോ വർക്കേഴ്സ് പാർട്ടിയിലെ മാരിസ മാഗ്സിനോ ആവശ്യപ്പെട്ടു.മിക്ക തൊഴിൽ കരാറുകളിലും സാമൂഹിക സുരക്ഷ, തുല്യ പരിഗണന, സ്വദേശത്തേക്ക് കൊണ്ടുപോകൽ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തമായ വ്യവസ്ഥകൾ ഇല്ല. ഏറ്റവും പ്രധാനമായി, ഫിലിപ്പിനോകൾക്കെതിരായ ക്രിമിനൽ കുറ്റങ്ങളുടെ അന്വേഷണങ്ങളെയും പ്രോസിക്യൂഷനെയും നിയന്ത്രിക്കുന്ന പ്രോട്ടോക്കോളുകളുടെ അഭാവം ഉള്ളതായും അവർ ആരോപിച്ചു.

കൂടാതെ, സിംഗപ്പൂർ, ഹോങ്കോംഗ്, മലേഷ്യ, ബ്രൂണെ, ഒമാൻ എന്നി  രാജ്യങ്ങളുമായി തൊഴിൽ സംരക്ഷണത്തിന് ഫിലിപ്പീൻസിന് തൊഴിൽ  കരാറുകളില്ലെന്നും അവർ ഊന്നിപ്പറഞ്ഞു.ഇമിഗ്രന്റ്സ് ആൻഡ് ഓവർസീസ് ഫിലിപ്പിനോസ് ലേബർ നിയമത്തിന് കീഴിൽ ആതിഥേയ രാജ്യങ്ങളുമായി കരാറിൽ ഒപ്പുവെക്കുന്നതിലൂടെ വിദേശത്തായിരിക്കുമ്പോൾ തൊഴിലാളികൾക്ക് സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്തിന് ഉത്തരവാദിത്തമുണ്ടെന്നും അവർ പറഞ്ഞു.