ക്രാഫ്റ്റ്, വ്യാവസായിക മേഖലകളിലെ 700 ഓളം റെസ്റ്റോറൻ്റ് കഫെകളെ അർദ്ധരാത്രി 12ന് ശേഷം അടച്ചിടാനുള്ള തീരുമാനം പ്രതിസന്ധിയിലാക്കും

കുവൈറ്റ് സിറ്റി: അർദ്ധരാത്രി 12 ന് ശേഷം റെസ്റ്റോറന്റുകൾ, കഫേകൾ, ഷിഷ സ്ഥാപനങ്ങൾ എന്നിവ അടച്ചിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ക്രാഫ്റ്റ്, ഇൻഡസ്ട്രിയൽ ഏരിയകളിലെ 700 ഓളം സ്ഥാപനങ്ങളെ ബാധിക്കുമെന്ന് റെസ്റ്റോറന്റു, കഫേ, കാറ്ററിംഗ് സപ്ലൈസ് ഫെഡറേഷൻ പ്രതിനിധി ഫഹദ് അൽ-അർബാഷ് പറഞ്ഞു. ഈ സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനവും രാത്രി 10:00 ന് ശേഷമാണെന്ന് ഉണ്ടാകുന്നതെന്ന്അൽ-അർബാഷ്  പറഞ്ഞു. ഒരു റെസ്റ്റോറന്റിന്റെ ശരാശരി വരുമാനം പ്രതിമാസം KD10,000 ആണ്, അർദ്ധരാത്രിക്ക് ശേഷം റസ്റ്റോറന്റ് അടച്ചുകഴിഞ്ഞാൽ അതിന്റെ പകുതിയും നഷ്ടപ്പെടും.തൽഫലമായി, മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഫലമായി ഈ മേഖലയ്ക്ക് പ്രതിവർഷം ഏകദേശം 42 ദശലക്ഷം KD നഷ്‌ടമാകും എന്നും അദ്ദേഹം പറഞ്ഞു.