15 പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ വാണിജ്യ വ്യവസായ മന്ത്രാലയം അവസാനിപ്പിച്ചു

0
27

കുവൈറ്റ് സിറ്റി: വാണിജ്യ വ്യവസായ മന്ത്രാലയം 15 പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിച്ചു. കുവൈറ്റൈസേഷൻ നടപടികളുടെ ഭാഗമായാണ് ഇതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് അൽ-അൻസി പറഞ്ഞു. വാണിജ്യ വ്യവസായ  മന്ത്രി മസെൻ അൽ നഹേദിന്റെ നിർദേശാനുസരണം ആണിത്. വിദേശവ്യാപാരം, നിയമകാര്യങ്ങൾ, സാങ്കേതിക ആസൂത്രണം, നിയന്ത്രണവും ഉപഭോക്തൃ സംരക്ഷണവും, ധനകാര്യം, , വാണിജ്യ ലൈസൻസു വിഭാഗം എന്നിവയിൽ ജോലി ചെയ്യുന്ന ടൈപ്പിസ്റ്റുകൾ, അക്കൗണ്ടന്റുമാർ, നിയമ ഗവേഷകർ എന്നി തസ്തികയിൽ ഉള്ളവരെയാണ് പിരിച്ചു വിടുന്നത്.