വ്യാജ മെഡിക്കൽ റിപ്പോർട്ട്, 2 പ്രവാസികൾ ഉൾപ്പടെ 4 പേർ അറസ്റ്റിൽ

0
16

കുവൈറ്റ് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ നിർമിച്ച രണ്ട് പൗരന്മാരെയും രണ്ട് പ്രവാസികളെയും അറസ്റ്റ് ചെയ്യാൻ പ്രോസിക്യൂഷൻ ഉത്തരവിട്ടു, പ്രതികളിൽ ഒരാളുടെ ബന്ധുവിന് വേണ്ടിയാണ് വ്യാജ റിപ്പോർട്ടുകൾ നിർമിച്ചത്.  നീതിന്യായ മന്ത്രാലയത്തിലാണ് ഈ റിപ്പോർട്ട് കൈമാറിയിരുന്നത്. പ്രതികളിൽ ഒരാളുടെ  വസതിയിൽ നടത്തിയ പരിശോധനയിൽ എംഒഎച്ച് മെഡിക്കൽ റിപ്പോർട്ട് ഫോമുകളും സീലുകളും കണ്ടെത്തി.

വ്യാജരേഖ ചമച്ചതിനും പൊതുപണം ദുരുപയോഗം ചെയ്തതിനും രണ്ട് പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ കുറ്റം ചുമത്തി.