ഇബാദത്തിലൂടെ ആനന്ദം കണ്ടെത്തുക: സിംസാറുൽ ഹഖ് ഹുദവി

0
29

കുവൈത്ത് – മംഗഫ്: സമകാലിക പ്രശ്നങ്ങൾക്ക് പരിഹാരം അല്ലാഹുവിലുള്ള പൂർണ സമർപ്പണമാണെന്ന് പ്രമുഖ പ്രഭാഷകനും ബഹു ഭാഷ പണ്ഡിതനുമായ സിംസാറുൽഹഖ് ഹുദവി പ്രസ്താവിച്ചു. തെറ്റുകൾ ചെയ്യുന്നതിലൂടെ ആനന്ദം കണ്ടെത്താനാണ് ഇന്നത്തെ തലമുറ സമയം കണ്ടെത്തുന്നത്. അല്ലാഹുവിനു പൂർണമായി സമർപ്പിച്ചു ചെയ്യുന്ന ആരാധനകളിൽ നിന്നും ലഭിക്കുന്ന പരമാനന്ദമാണ് ഓരോ വിശ്വാസിയും എപ്പോഴും ആഗ്രഹിക്കേണ്ടത്. അധാർമ്മികത ഇരുട്ടു പരത്തുന്ന കാലത്ത് നന്മയുടെ വെളിച്ചമായി മാറാൻ നമ്മുടെ ജീവിതത്തെ പാകപ്പെടുത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കെ.ഐ.സി ഫഹാഹീൽ, മഹ്ബൂല മേഖലകൾ സംയുക്തമായി സംഘടിപ്പിച്ച ആയിരക്കണക്കിന് ആളുകൾപങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മംഗഫ് നജാത്ത് സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രോഗ്രാം ചെയർമാൻ അമീൻ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു. കെ.ഐ.സി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം പ്രാർത്ഥന നിർവഹിച്ചു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി ഉത്ഘാടനം ചെയ്തു. സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, കേന്ദ്ര ജന:സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദലി, കെഎംസിസി പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത്, കെ.കെ.എം.എ ജനറൽ സെക്രട്ടറി റഫീഖ് തുടങ്ങിയവർ ആശംസകൾ നേർന്നു.

പ്രോഗ്രാം കമ്മറ്റി സംഘടിപ്പിച്ച പോസ്റ്റർ ഡിസൈൻ മത്സരത്തിന്റെയും, ‘കമന്റ്’ മത്സരത്തിന്റെയും വിജയികൾക്കുള്ള സമ്മാന വിതരണം സിംസാറുൽ ഹഖ് ഹുദവി നിർവഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ റഷീദ് മസ്താൻ സ്വാഗതവും കൺവീനർ ഇസ്മായിൽ വള്ളിയോത്ത് നന്ദിയും പറഞ്ഞു. അബ്ദുസലാം പെരുവള്ളൂർ, ശിഹാബ് മാസ്റ്റർ, സയ്യിദ് ഇല്യാസ് ബാഹസൻ, എഞ്ചിനീയർ മുനീർ, ഹസൻ തഖ്‌വ, ആദിൽ, സമീർ, ഹംസക്കുട്ടി കെ.പി, ഫൈസൽ TV, മുഹമ്മദ് AG, ആരിഫ്, തസ്‌ലീം, മുഷ്താഖ്, നാസർ, റാഷിദ്, ഹംസ വാണിയന്നൂർ എന്നിവർ പരിപാടികൾ ഏകോപിച്ചു.