ലോകത്തിലെ ഏറ്റവും വലിയ ബിശ്തുമായി ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച് കുവൈറ്റ്

0
28

കുവൈറ്റ് സിറ്റി:  ലോകത്തിലെ ഏറ്റവും വലിയ ബിഷ്തുമായി  ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡൽ ഇടം നേടി കുവൈറ്റ്.  17 ബൈ 16 മീറ്റർ വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ ബിഷ്ത് 360 മാളിൽ പ്രദർശിപ്പിച്ചിടുണ്ട്. 48 ദിവസമെടുത്തു അൽ-ബാഗ്ലി എക്സിബിഷനാണ് ബിഷ്ത് നിർമ്മിച്ചത്.

സൗദി അറേബ്യയുടെ 17 ബൈ 9 മീറ്റർ വലുപ്പമുള്ള ബിഷ്തിന്റെ റെക്കോർഡ് ആണ് കുവൈറ്റ് തകർത്തത്. ഗിന്നസ് ബുക്ക് അംഗീകൃത ആർബിട്രേറ്റർ കെൻസി അൽ-ദഫ്രാവി ബിഷ്ത് അൽ-ബാഗ്ലി എക്സിബിഷന്റെ ഉടമ റിയാദ് അൽ-ബാഗ്ലിയെ ബിശ്ത് പ്രദ്ർശന വേളയിൽ ആദരിച്ചു.