ലിബറേഷൻ ടവറിന് മുകളിൽ റെസ്റ്റോറന്റ് ആരംഭിക്കുന്നു

0
25

കുവൈറ്റ് സിറ്റി: ലിബറേഷൻ ടവറിന് മുകളിൽ  റസ്റ്റോറന്റ് സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. ലിബറേഷൻ ടവറിൽ 150 മീറ്റർ ഉയരത്തിലാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുക. ഇത് അന്താരാഷ്ട്ര നിലവാരത്തിൽ നടപ്പാക്കാനാണ് പദ്ധതി. ടെണ്ടർ നടപടികൾ പൂർത്തിയാകുമ്പോൾ അതോറിറ്റി ബന്ധപ്പെട്ട പാർട്ടിക്ക് 10 വർഷത്തെ പാട്ടക്കരാരിനാണ് ഇത് നൽകുക.