ഭിക്ഷാടനവുമായി ബന്ധപ്പെട്ട തർക്കം 2 കുടുംബങ്ങളെ ഡിപ്പോർട്ട് ചെയ്തു

കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയയിൽ, രണ്ട് കുടുംബങ്ങൾ തമ്മിൽ ഉണ്ടായ  ഏറ്റുമുട്ടലിൻ്റെ വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു,   ഇരുവിഭാഗവും ആയുധങ്ങൾ ഉപയോഗിക്കുകയും    പരിക്കേൽക്കുകയും ചെയ്തു. ഇരു കുടുംബങ്ങളിലെയും അംഗങ്ങളെ പിടികൂടി ചോദ്യം ചെയ്തു. ഇതിൽ ഒരു കുടുംബം അറബ് വംശജരാണ്.

വിശദമായ അന്വേഷണത്തിൽ ഓരോ കുടുംബവും ചില പ്രദേശങ്ങളിൽ ഭിക്ഷാടനം നടത്തിയിരുന്നതായി കണ്ടെത്തി. ഇവർ ഭിക്ഷാടന പരിധി  നീട്ടാൻ ശ്രമിച്ചതാണ് വഴക്കിന് കാരണമെന്ന് കണ്ടെത്തി.  പൊതുസ്ഥലത്ത് മാരകായുധങ്ങൾ ഉപയോഗിച്ച് ഏറ്റുമുട്ടിയ കുടുംബംഗങ്ങളെ   പിന്നീട് നാടുകടത്തി