കുവൈറ്റ് സിറ്റി: വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച്, ഔഖാഫ് മന്ത്രാലയം മുൻകൂട്ടി ഒരുക്കങ്ങൾ ആരംഭിച്ചു. തറാവീഹ് നമസ്കാരത്തിനായി ആയിരക്കണക്കിന് വിശ്വാസികളാണ് ആരാധനാലയങ്ങളിൽ എത്തുക. രാജ്യത്തെ 1,590-ലധികം മസ്ജിദുകളിൽ മന്ത്രാലയം റമദാനുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ആരംഭിച്ചു.
വിശ്വാസികളുടെ സുരക്ഷിതത്വത്തിനും സൗകര്യത്തിനും പ്രഥമ സ്ഥാനം നൽകണമെന്ന് നീതിന്യായ മന്ത്രിയും ഔഖാഫ് മന്ത്രിയുമായ അബ്ദുൽ അസീസ് അൽ മജീദ് കഴിഞ്ഞയാഴ്ച നടന്ന യോഗത്തിൽ ആറ് ഗവർണറേറ്റുകളിലെ മോസ്‌ക് ഡയറക്‌ടർമാരോട് ആവശ്യപ്പെട്ടു.
വിശുദ്ധ മാസത്തിൽ, അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്ത പള്ളികളിൽ പ്രാർത്ഥിക്കാൻ വിശ്വാസികളെ അനുവദിക്കില്ല. അവരുടെ സുരക്ഷ മുൻനിർത്തിയാണ് ഇതെന്നും മന്ത്രി പറഞ്ഞു.