തനത് കാസർഗോഡൻ ശൈലിയിൽ തിരുവോണ ദിനം ആഘോഷപൂർണ്ണമാക്കി കുവൈത്തിലെ കാസർഗോഡ് കാരുടെ സൗഹൃദക്കൂട്ടം. ബദർ അൽസമ മെഡിക്കൽ സെന്ററിന്റെ ഓഡിറ്റോറിയത്തിൽ രാവിലെ ആരംഭിച്ച ആഘോഷ പരിപാടികൾ വൈകുന്നേരം വരെ നീണ്ടു. തനതും രസകരവുമായ കാസർകോട് കളികളായിരുന്നു ആഘോഷത്തിന്റെ ഹൈലൈറ്റ്.
വ്യത്യസ്തമായ അനുഭവമായി ഓണാഘോഷ കമ്മിറ്റി കൺവീനർ ജലീൽ ആരിക്കാടി പരിപാടിയിൽ സ്വാഗതം പറഞ്ഞു ഹമീദ് മധൂർ അധ്യക്ഷത വഹിച്ച പരിപാടി സാംസ്കാരിക പ്രവർത്തകൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബദർ സമ ജനറൽ മാനേജർ റസാഖിന് സത്താർ കുന്നിൽ ഉപഹാരം സമ്മാനിച്ചു.
ഖലീൽ അടൂർ, ഇബ്രാഹിം കുന്നിൽ, സലാം കളനാട്, സി എച്ച് മുഹമ്മദ് കുൻഹി , സുധൻ ആവിക്കര, മുഹമ്മദ് ആറ ങ്ങാടി, ഫൈസൽ സി എച്ച്, ഫായിസ് ബേക്കൽ, നിസാർ മയ്യള, ഫാറൂഖ് ശർക്കി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
കോഡിനേറ്റർമാരായ നിധിൻ, സമീയുള്ള, കുത്തബുദ്ധിൻ, സുരേഷ് കൊളവയൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കബീർ മഞ്ഞമ്പാറ നന്ദി രേഖപ്പെടുത്തി.വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു
ബിജു തിക്കോടി, സ്നേഹ, നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും പ്രീമ, തൻസ എന്നിവരുടെ നൃത്ത ചുവടുകളും പരിപാടിയുടെ മാറ്റുകൂട്ടി. വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള രസകരമായ മത്സരങ്ങളും വടം വലിയും കാസ്രോടോണം പരിപാടിയെ ആഘോഷമാക്കി