മരുന്നുകൾക്ക് അധിക ഫീസ്, ക്ലിനിക്കിൽ എത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ 20 – 25 ശതമാനം വരെ കുറഞ്ഞു

0
23

കുവൈറ്റ് സിറ്റി: പ്രവാസികൾക്കുള്ള മരുന്നുകൾക്ക് അധിക ഫീസ് ഏർപ്പെടുത്തിയതിന് ശേഷം ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ 20 മുതൽ 25 ശതമാനം വരെ കുറവുണ്ടായതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിസംബർ 18 മുതലാണ് ആരോഗ്യ മന്ത്രാലയം ആരോഗ്യ കേന്ദ്രനങ്ങളിൽ അപകട കേസുകൾക്കും 5 ദിനാറും പ്രവാസികൾക്ക് ഔട്ട് പേഷ്യന്റന് 10 ദിനാറും ഈടാക്കാൻ തുടങ്ങിയത്.

അൽ-റായി പത്രം റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, 2022 ഡിസംബർ 19 നും 2023 ഫെബ്രുവരി ആദ്യത്തിനും ഇടയിലെ കണക്ക് പ്രകാരം പ്രവാസികളുടെ ക്ലിനിക്കുകൾ സന്ദർശിക്കുന്നതിൽ 25 മുതൽ 30 ശതമാനം വരെ കുറവുണ്ടായി.

പ്രവാസികളിൽ ഏകദേശം 30 മുതൽ 40 ശതമാനം വരെ പേർ മരുന്ന് വാങ്ങാൻ സ്വകാര്യ ഫാർമസികളെ ആശ്രയിക്കുന്നതായു റിപ്പോർട്ട് കൂട്ടിച്ചേർത്തു.