ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് മദ്രസ്സ വിദ്യാർത്ഥികളുടെ കൈത്താങ്ങ്.

0
12

കുവൈറ്റ്‌ സിറ്റി. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്ക് ദുരിതാശ്വാസത്തിനായി കുവൈത്ത് കേരള ഇസ് ലാഹീ സെൻററിന് കീഴിൽ പ്രവർത്തിക്കുന്ന ഫഹാഹീൽ, സാൽമിയ, ഫർവാനിയ, അബ്ബാസിയ്യ, ജഹറ മദ്രസ്സകളിലെ വിദ്യാർത്ഥികൾ ഫണ്ട് ശേഖരിച്ചു നൽകി .

മൊത്തം 1456 ദീനാർ 145 ഫിൽസ് മദ്രസ വിദ്യാർത്ഥികൾ ശേഖരിച്ചു.

അബാസിയ്യ മദ്രസ്സയിൽ നിന്നും ശേഖരിച്ച ഫണ്ട് കെ.കെ.ഐ.സി ജനറൽസെക്രട്ടറി സുനാശ് ഷുക്കൂറിനും, സാൽമിയ മദ്രസ്സയിൽ നിന്നും ശേഖരിച്ച ഫണ്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ഹാറൂൻ അബ്ദുൽ അസീസിനും, ഫഹാഹീൽ മദ്രസ്സയിൽ നിന്നും ശേഖരിച്ച ഫണ്ട്
ഫഹാഹീൽ സോൺ വിദ്യാഭ്യാസ സെക്രട്ടറി ഫൈസൽ മണിയൂരിനും, ഫർവാനിയ മദ്രസ്സയിൽ നിന്നും ശേഖരിച്ച ഫണ്ട് ഫർവാനിയ സോൺ പ്രസിഡൻറ് കെ.സി. അബ്ദുൽ മജീദിനും , ജഹറ മദ്രസ്സയിൽ നിന്നും ശേഖരിച്ച ഫണ്ട് ജഹറ യൂണിറ്റ് പ്രസിഡൻറ് അബ്ദുല്ല കാഞ്ഞങ്ങാടിനും കൈമാറി.

വിവിധ മദ്രസ്സകളിൽ നടന്ന പരിപാടിയിൽ മദ്രസ്സാ പ്രധാന അധ്യാപകരായ സാജു ചെമ്മനാട്, പി.എൻ, അബ്ദുറഹിമാൻ, സ്വാലിഹ് സുബൈർ, അബ്ദുസ്സലാം സ്വലാഹി, ശമീർ മദനി കെ.കെ.ഐ.സി . സാമൂഹ്യ ക്ഷേമ വകുപ്പ് സെക്രട്ടറി മുഹമ്മദ്‌ അസ്‌ലം കാപ്പാട് , വിവിധ യൂണിറ്റ്, സോൺ ഭാരവാഹികളും പങ്കെടുത്തു.