ഇസ്റാഅ് മിഅ്റാജ് അനുസ്മരണം സംഘടിപ്പിച്ചു

0
30

ഫഹാഹീൽ – സൂക്‌സഭ : കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല കമ്മിറ്റി ഇസ്റാഅ് മിഅ്റാജ് അനുസ്മരണം സംഘടിപ്പിച്ച പരിപാടിയിൽ സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി ഉത്ഘാടനം നിർവ്വഹിക്കുകയും മലപ്പുറം ജില്ലാ മജ്ലിസുന്നൂർ അമീർ OMS തങ്ങൾ നിസാമി മേലാറ്റൂർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. സൂഖ് സഭ യൂണിറ്റ് സംഘടിപ്പിച്ച മജ്ലിസുന്നൂറിന് KIC മഹ്ബൂല മേഖല പ്രസിഡൻ്റ് അമീൻ മുസ്‌ലിയാർ ചേകനൂർ നേതൃത്വം നൽകി. കേന്ദ്ര ചെയർമാൻ ശംസുദ്ദീൻ ഫൈസി, മേഖല നേതാക്കളായ സലാം പെരുവള്ളൂർ, ഫൈസൽ ടി വി, റഷീദ് മസ്താൻ, ഇസ്മായിൽ വള്ളിയോത്ത്, ആരിഫ്, സമീർ പാണ്ടിക്കാട്, സൂഖ് സഭ യൂണിറ്റ് നേതാക്കൾ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. ഫഹാഹീൽ മേഖല വൈസ് പ്രസിഡൻ്റ് ഇല്യാസ് ബാഹസ്സൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മേഖല സെക്രട്ടറി ഹംസകുട്ടി കെ.പി സ്വാഗതവും, യൂണിറ്റ് പ്രസിഡൻ്റ് ഇബ്രാഹീം അബൂബക്കർ നന്ദിയും പറഞ്ഞു.