മൂന്ന് മാസത്തിനുള്ളിൽ ആധുനിക മെഡിക്കൽ ഉപകരണങ്ങൾ കുവൈറ്റിൽ എത്തും

0
25

കുവൈറ്റ് സിറ്റി: അൽ-അദാൻ, അൽ-സബാഹ്, ജാബർ അൽ-അഹമ്മദ് എന്നിവയുൾപ്പെടെയുള്ള ആശുപത്രികളിലേക്ക് അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ആരോഗ്യ മന്ത്രാലയം ഒപ്പുവച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മൂന്ന് മാസത്തിനകം ഈ ഉപകരണങ്ങൾ രാജ്യത്ത് എത്തുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി റേഡിയോളജി ആൻഡ് ന്യൂക്ലിയർ മെഡിസിൻ സമ്മേളനത്തിൽ പറഞ്ഞു. ഇവ നേരത്തെ എത്തിക്കനിരുന്നതാണ് എന്നൽ
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ ത്തുടർന്നാണ് തടസ്സപ്പെട്ടതെന്ന് അൽ-അവധി പറഞ്ഞു.