കുവൈറ്റ് സിറ്റി: ജോലി സമയം വർധിപ്പിച്ച്
സിവിൽ സർവീസ് കമ്മീഷൻ പുറപ്പെടുവിച്ച സർക്കുലറിന് എതിരെ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെയും ഇസ്ലാമിക് സ്റ്റഡീസ് മേഖലയിലെയും നിരവധി ജീവനക്കാർ ചേർന്ന് കുത്തിയിരിപ്പ് സമരം നടത്തി. പുതിയ പ്രവൃത്തി സമയം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപോർട്ട്, പുതിയ ജോലി സമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേര സമയം 3 മുതൽ രാത്രി 8 വരെയും ആണ് വ്യവസ്ഥ ചെയ്തിതിരിക്കുന്നത്. പുതിയ തീരുമാനം യുക്തിരഹിതമാണെന്നാണ് പ്രതിഷേധക്കരുടെ വാദം.
കുത്തിയിരിപ്പ് സമരത്തിൽ താൻ ആശ്ചര്യപ്പെട്ടുവെന്നും പ്രതിഷേധക്കാരുടെ ജോലി സമയം സംബന്ധിച്ച ആവശ്യങ്ങൾ ശ്രദ്ധിച്ചതായും അവരുടെ എല്ലാ ആവശ്യങ്ങളും പരാതികളും നേരിട്ട് കേൾക്കാൻ ഞാൻ തയ്യാരാണെന്നും നീതിന്യായ, ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രി അബ്ദുൽ അസീസ് അൽ മജീദ് പറഞ്ഞു.