കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി യുവാവ് കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഫഹാഹീൽ ഏരിയയിലെ അപ്പാർട്ട്മെന്റിൽ പത്താം നിലയിലെ തന്റെ വച്ചായിരുന്നു സംഭവം.
24 വയസ്സുള്ള ശ്രീലങ്കൻ സ്വദേശിയായ യുവാവ് ഫഹാഹീൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു. ഇവർ തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് ഇയാൾ പോലീസിനോട് ഏറ്റുപറഞ്ഞു. 40 വയസ്സ് പ്രായം വരുന്ന സ്ത്രീ ആണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയശേഷം നിരവധി തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും ഇത് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇയാൾ പോലീസിൽ കീഴടങ്ങിയതെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.