ദേശീയദിനാഘോഷം വർണാഭമാക്കാൻ 25, 26 തീയതികളിൽ കരിമരുന്ന് പ്രയോഗവും, ലേസർ ഷോയും

0
31

കുവൈറ്റ് സിറ്റി: 62-ാമത് ദേശീയദിന, 32-ാമത് വിമോചന വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നിരവധി പരിപാടികളാണ് ഒരുക്കുന്നതെന്ന് ദേശീയ ആഘോഷങ്ങൾക്കായുള്ള സ്ഥിരം സമിതി അറിയിച്ചു.വെടിക്കെട്ട് പ്രദർശനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമിടുമെന്നും ഗൾഫ് റോഡ്, ഗ്രീൻ ഐലൻഡ്, കുവൈറ്റ് ടവർ എന്നിവിടങ്ങളിൽ നിന്ന് അത് ദൃശ്യമാകുമെന്നും കമ്മിറ്റി കുവൈറ്റ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഈ ഷോയ്‌ക്കൊപ്പം അതിശയിപ്പിക്കുന്ന ലേസർ ലൈറ്റിംഗ് ദൃശ്യ പ്രകടനങ്ങളും മറ്റും ഉണ്ടായിരിക്കും.ഒപ്പം നിരവധി പ്രദർശനങ്ങളും പരിപാടികളും രാജ്യത്തുടനീളം നടക്കും.