കുവൈറ്റിൽ രണ്ടു മക്കളുമായി ജീവനൊടുക്കിയ അഖില കാർത്തി ഡിപ്രഷന് ചികിത്സയിൽ ആയിരുന്നു

0
25

കുവൈറ്റ് സിറ്റി: ഫെബ്രുവരി 19 ന് ഫഹാഹീലിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശിനി അഖില കാർത്തി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.
അവർ ഭർത്താവിനും 10,12 വയസ്സുള്ള മകനും മകൾക്കും ഒപ്പമാണ് താമസിച്ചിരുന്നത്. രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിടത്തിൻ്റെ ആറാം നിലയിൽ നിന്ന് ഇവർ താഴേക്ക് ചാടി മരിച്ചത് .ഭർത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.അഖില കാർത്തിയും ഭർത്താവും എഞ്ചിനീയർമാരാണ്. കുവൈത്തിലെ തമിഴ് അസോസിയേഷൻ സജീവ അംഗവുമായിരുന്നു ഇവർ