കുവൈറ്റ് സിറ്റി: കുവൈറ്റിൽ കന്നുകാലി വളർത്തുന്നവർക്കും ഉത്പാദകർക്കും നൽകി വരുന്ന കന്നുകാലിത്തീറ്റയുടെ വില കുറയ്ക്കുമെന്ന് PAAAFR. അടുത്ത മാർച്ച് ഒന്ന് മുതൽ തീറ്റ വിലയിൽ കുറവ് വരുത്തുമെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സ് ആക്ടിംഗ് ഡയറക്ടർ ജനറൽ, എൻജിനീയർ മിഷാൽ അൽ ഖുറൈഫ അറിയിച്ചു. പ്രാദേശിക കന്നുകാലി-മാംസ വിപണിയിൽ ഉത്പാദനം വർധിപ്പിച്ച് സ്ഥിരത വീണ്ടെടുക്കുന്നതിനും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആണിത്.