റമദാനിൽ സ്‌കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റാൻ പദ്ധതിയില്ല

0
50

കുവൈറ്റ് സിറ്റി: റമദാൻ മാസത്തിൽ സാധാരണ സ്കൂൾ പഠനം ഇ-ലേണിംഗ് സംവിധാനത്തിലേക്ക് മാറാൻ പദ്ധതിയില്ലെന്ന് വിദ്യാഭ്യാസ വൃത്തങ്ങൾ വ്യക്തമാക്കിയതായി അൽജാരിദ പത്രം റിപ്പോർട്ട് ചെയ്തു. റമദാനിലെ വിദ്യാർത്ഥികളുടെ വിദ്യാർത്ഥികളുടെ പഠന സമയം കുറയ്ക്കുന്നത് മന്ത്രാലയം പരിഗണിക്കുന്നുണ്ട്. സ്കൂൾ സമയം രാവിലെ 9:30 ന് ആരംഭിച്ച് ഉച്ചയ്ക്ക് 1:00 ന് കിന്റർഗാർട്ടനും, 1:30 വരെ പ്രൈമറിക്കും, മിഡിൽ, ഹൈസ്കൂളുകളിൽ 2:05 നും അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വാർത്തയിൽ പറയുന്നു. പ്രൈമറി, ഇന്റർമീഡിയറ്റ് സ്കൂളുകൾ അവരുടെ മൂന്നാം ടേം പരീക്ഷകൾക്കുള്ള തീയതി നിശ്ചയിച്ചു. ദേശീയ അവധിക്ക് ശേഷം, തീയതികൾ ഔദ്യോഗിക സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്യും.