കുവൈറ്റ് സിറ്റി: ഹലാൽ കന്നുകാലി ഫാം ഉടമകൾക്ക് നൽകാൻ അനുയോജ്യമായ ഭൂമി കണ്ടെത്താൻ പ്രത്യേക സമിതി നടപടി തുടങ്ങി. ആഭ്യന്തര മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ എൻവയോൺമെന്റ്, കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ ആൻഡ് ഫിഷ് റിസോഴ്‌സ് എന്നിവയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാൻ രാജ്യത്തിന്റെ വടക്കും തെക്കും പ്രദേശങ്ങളിൽ സ്ഥലങ്ങൾ കണ്ടെത്തുന്നതിന് പദ്ധതി തയ്യാറാക്കുന്നത്.
കന്നുകാലി ഉടമകൾക്ക് ഒട്ടകങ്ങളുടെയും ആടുകളുടെയും എണ്ണം കണക്കിലെടുത്ത് അവയുക്ക് അനുയോജ്യമായ സൈറ്റുകൾ നൽകുകയും , അവയെ അമിതമായ മേയുന്നത് തടയുന്നതിനും മരുഭൂമിയിലെ പരിസ്ഥിതിയെ കന്നുകാലി മാലിന്യത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി . കുവൈറ്റ് മരുഭൂമിയിൽ വലിയ തോതിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ഉള്ളതായി അധികൃതർ പറഞ്ഞു .
ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഹലാൽ ഉടമകൾക്ക് അവരുടെ കന്നുകാലികളെ അനുയോജ്യമായ സ്ഥലങ്ങളിൽ പർപ്പിക്കാം. കന്നുകാലികളുടെ മോഷണം ഇവ ഹൈവേയിൽ പോകുന്നതു മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങൾ എന്നിവ ഈ പദ്ധതി നടപ്പാക്കുന്നതോടെ ഒഴിവാക്കാം.