കുവൈറ്റ് സിറ്റി: റമദാൻ മാസത്തിൽ വിപണിയിലെ വില വർധന നിയന്ത്രിക്കുന്നതിനുമായി വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ വില നിരീക്ഷണ സംഘം ഷുവൈഖിൽ പരിശോധന നടത്തി. ഈന്തപ്പഴം, ഭക്ഷ്യവസ്തുക്കൾ എന്നിവ വിൽക്കുന്ന കടകൾ മില്ലുകൾ എന്നിവിടങ്ങളിൽ ആണ് പരിശോധന നടത്തിയത്.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സഹകരണ സംഘങ്ങളിലും സൂപ്പർമാർക്കറ്റുകളിലും വില നിരീക്ഷിക്കുന്നതായും കർശനമായ നടപടികൾ കൈക്കൊള്ളുമെന്നും, വാണിജ്യ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മുഹമ്മദ് അൽ-എനിസി പറഞ്ഞു.
സഹകരണ സംഘങ്ങൾ ഉപഭോക്തൃ വിപണിയുടെ 80 ശതമാനത്തെ പ്രതിനിധീകരിക്കുന്നതിനാൽ വില നിയന്ത്രണങ്ങളിൽ ഇവയ്ക്കാണ് പ്രത്യെക ശ്രദ്ധ.