ലുലു ഹൈപ്പർമാർക്കറ്റിൽ ‘അഹ് ലൻ ഫെബ്രുവരി’ പ്രമോഷന് തുടക്കമായി

കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ, വിമോചന ദിനാചരണത്തിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ അഹ്‌ലൻ ഫെബ്രുവരി പ്രമോഷന് തുടക്കമായി. ലുലു ഹൈപ്പർമാർക്കറ്റ് ഖുറൈൻ ഔട്ട്‌ലെറ്റിൽ നടന്ന ചടങ്ങിൽ  മുബാറക് അൽ- കബീർ ഗവർണറേറ്റ് ഗവർണർ മഹമൂദ് അബ്ദുൽ സമദ് ബു ഷഹരി പരിപാടി ഉദ്ഘാടനം ചെയ്തു.  ഫെബ്രുവരി 22 മുതൽ 28 വര ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ , കുവൈത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ഓരോ വർഷവും അടയാളപ്പെടുത്തുന്നതിനായി 62 പ്രത്യേക ഓഫറുകൾക്കൊപ്പം എല്ലാ ഇന വിഭാഗങ്ങൾക്കും അതിശയകരമായ കിഴിവുകളും വാഗ്ദാനം ചെയ്തിടുണ്ട്. 

ഫെബ്രുവരി 23 മുതൽ 28 വരെ ആറ് ദിവസത്തേക്ക് സൗജന്യ ട്രോളി ഓഫറും  ഉൾപ്പെടുത്തിയിട്ടുണ്ട്.  600 ഭാഗ്യശാലികൾക്ക്  അവരുടെ ട്രോളി പർച്ചേസുകൾ സൗജന്യമായി ലഭിക്കുന്ന  സൗജന്യ ട്രോളി ഓഫറും ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുവൈറ്റിൽ നിന്നുള്ള പുത്തൻ ഉൽപന്നങ്ങൾക്കായുള്ള പ്രത്യേക പ്രമോഷനുകൾ, അന്നത്തെ ഡീലുകൾ, വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കുമുള്ള ഫാക്ടറി ക്ലിയറൻസ് വിലകൾ, ആഴ്ചയിലെ ബ്രാൻഡ് പ്രമോഷനുകൾ, ഡിജിറ്റൽ ഷോപ്പിംഗ് ഫെസ്റ്റിവൽ എന്നിവയും ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവമായി. പ്രമോഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് രാജ്യത്തെ ഐക്കണിക് സ്ട്രക്ച്ചറുകളുടെയും കെട്ടിടങ്ങളുടെയും വലിയ കട്ട് ഔട്ടുകളും ചിത്രങ്ങളും സന്ദർശകർക്ക് ചിത്രമെടുക്കാനുള്ള പ്രത്യേക സെൽഫി കൗണ്ടറും .

കുവൈറ്റിലെ നിരവധി അറബിക് സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനാലാപനവും ചടങ്ങിൽ അരങ്ങേറി. കുവൈറ്റ് ആർട്ട് ഗാലറി പ്രദർശനത്തിൽ 20- ലധികം അറബിക് സ്‌കൂളുകളുടെ പങ്കാളിത്തത്തോടെ നടത്തിയ കലാ- കരകൗശല മത്സരങ്ങളിൽ വിദ്യാർത്ഥികൾ മത്സരിച്ചു. ഡ്രോയിംഗ് ജൂനിയർ, ഡ്രോയിംഗ് സീനിയർ, ക്രാഫ്റ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ നിന്നും മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങളും പ്രത്യേക ലുലു മെറിറ്റ് സർട്ടിഫിക്കറ്റുകളും നൽകി. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും കൈമാറി

കുവൈറ്റ് ബാൻഡിന്റെ പ്രത്യേക സംഗീത പരിപാടികളും നാടോടി കലാസംഘത്തിന്റെ പരമ്പരാഗത  നൃത്തവും പരിപാടിയുടെ മാറ്റ് കൂട്ടി. കൂടാതെ, പ്രമോഷന്റെ ഭാഗമായി അറബിക് ഫുഡ് ഫെസ്റ്റിവലും നടന്നു, അതോടൊപ്പം ഫുഡ് സാംപ്ലിംഗ് കൗണ്ടറുകൾ സന്ദർശകർക്ക് പരമ്പരാഗത കുവൈറ്റ് ഭക്ഷണത്തിന്റെ രുചി വാഗ്ദാനം ചെയ്തു.

14,000- ലധികം അബ്രരാജ് വാട്ടർ ബോട്ടിലുകൾ (330 മില്ലി) ഉപയോഗിച്ച് നിർമ്മിച്ച കുവൈറ്റ് വാട്ടർ ടവേഴ്സ് സ്മാരകത്തിന്റെ അതുല്യമായ പ്രദർശനവും ചടങ്ങിൽ ഉണ്ടായിരുന്നു. ഈ ഡിസ്പ്ലേയുടെ പ്രധാന സ്പോൺസർ അബ്രരാജ് വാട്ടർ കമ്പനിയാണ്.