കുവൈറ്റ് സിറ്റി: ദേശീയ അവധി ദിവസങ്ങളിൽ പൊതു ജനങ്ങൾക്ക് സേവനം നൽകുന്നതിനായി രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കും എന്ന് ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. അവധി ദിവസങ്ങളിൽ 29 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ.അബ്ദുള്ള അൽ സനദ് പറഞ്ഞു.13 കേന്ദ്രങ്ങൾ രാവിലെ ഏഴു മുതൽ അർധരാത്രി വരെ പ്രവർത്തിക്കും. ഇരുപത് ഡെന്റൽ ക്ലിനിക്കുകൾ രണ്ട് ഷിഫ്റ്റുകളിലായി രോഗികൾക്ക് സേവനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പകൽ ഷിഫ്റ്റ് രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2 വരെയു., രാത്രി ഷിഫ്റ്റ് ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 ന് വരെയും ആണ്. അമിരി ഹോസ്പിറ്റൽ എമർജൻസി ഡെന്റൽ ക്ലിനിക് 24 മണിക്കൂറും പ്രവർത്തിക്കും.