സിവിൽ ഐഡി ഹോം ഡെലിവറി സേവനം വൈകും

0
22

കുവൈറ്റ് സിറ്റി: സിവിൽ ഐഡി ഹോം ഡെലിവറി സേവനം   കമ്പനികളുടെ ലേല നടപടികൾ പൂർത്തിയാക്കിയ ശേഷം  പുനരാരംഭിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു,   ലേല നടപടികളുടെ അവസാന തീയതി 2023 മാർച്ച് 9 ലേക്ക് മാറ്റിവച്ചതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.   ബിഡ്ഡിംഗ് കമ്പനികളുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രതിദിനം 3 മുതൽ 6 ആയിരം വരെ കാർഡുകൾ  സിവിൽ ഐഡികൾ അതത് അഡ്രസുകളിൽ  എത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് PACI ഊന്നിപ്പറഞ്ഞു.

ഒരു സിവിൽ കാർഡിന്റെ ഡെലിവറി മൂല്യം രണ്ട് ദിനാർ മാത്രമായിരിക്കുമെന്നും മൂല്യം വർധിപ്പിക്കില്ലെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. PACIക്കുള്ള തുക കാർഡിന്റെ മൂല്യത്തിൽ നിന്ന് കുറയ്ക്കുകയും, ഒരേ വിലാസത്തിലുള്ള ഓരോ അധിക കാർഡിനും 250 ഫിൽസ് അധിക്ഫീസായി ഈടാക്കുമെന്നും പറഞ്ഞു.