കുവൈറ്റ് അമീറിന് ദേശീയ, വിമോചനദിന ആശംസ നേർന്ന് കിരീടാവകാശി

0
27

കുവൈറ്റ് സിറ്റി: 62-ാമത് ദേശീയ ദിന, 32-ാമത് വിമോചന ദിനത്തിൽ  അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന് ആശംസകൾ നേർന്നു കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൽ  .ദേശീയ ദിനങ്ങൾ ആഘോഷിക്കുമ്പോൾ,  രാജ്യത്തിന് വേണ്ടി ആത്മത്യാഗം ചെയ്ത  രക്തസാക്ഷികളെ എക്കാലവും സ്മരിക്കേണ്ടതുണ്ടെന്ന് കിരീടാവകാശി പറഞ്ഞു.

രാജകുമാരന്റെ ആശംസകൾക്കും പ്രാർത്ഥനകൾക്കും അമീർ നന്ദി പറഞ്ഞു, കുവൈറ്റിന്  സുരക്ഷയും  വികസനവും സമൃദ്ധിയും നേരുന്നതായും അദ്ദേഹം പറഞ്ഞു.