തോമസ് ചാഴിക്കാടന്‍ എം.പിയെ കോട്ടയം അസോസിയേഷന്‍ ആദരിച്ചു

0
25

കുവൈത്ത്‌സിറ്റി: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ കോട്ടയം പാര്‍ലമെന്റ് അംഗം തോമസ് ചാഴികാടനെ കോട്ടയം ഡിസ്ട്രിക് അസോസിയേഷന്‍ കുവൈറ്റ് (കെ.ഡി.എ.കെ) ആദരിച്ചു. അബ്ബായിയ ഹൈഡയ്ന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കെ.ഡി.എ.കെയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വച്ച് പ്രസിഡണ്ട് ചെസില്‍ ചെറിയാന്‍ രാമപുരം മോമെന്റോ നല്‍കി ആദരിച്ചത്.

ജനകീയ വിഷയങ്ങളിലും കുവൈറ്റില്‍ വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന നമ്മുടെ നാട്ടുകാരുടെ പ്രശ്‌നങ്ങളിലും കെ.ഡി.എ.കെ പോലുള്ള സംഘടനകളുടെ ഇടപ്പെടലുകളെ അദ്ദേഹം പ്രശംസിച്ചു.കോവിഡ് കാലത്ത് ജനപ്രതിനിധികളായ ഞങ്ങള്‍ക്ക്, അളുകളുടെ വിവരങ്ങള്‍ അറിയാന്‍ നിങ്ങളെ പോലുള്ള സംഘടനകളെയാണ് ആശ്രയിക്കേണ്ടി വന്നതെന്നും എം.പി പറഞ്ഞു. കോട്ടയത്ത് നിന്നുള്ള മൂന്ന് വിഷയങ്ങള്‍ കഴിഞ്ഞ ദിവസം സ്ഥാനപതി സിബി ജോര്‍ജുമായുള്ള കൂടിക്കാഴ്ചയില്‍ ശ്രദ്ധയില്‍പ്പെടുത്തി. അനുകൂല നടപടികളാണ് ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അജിത്ത്‌ സക്കറിയ പീറ്റര്‍ ട്രഷറര്‍ അനീഷ് പള്ളം അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ മോഹന്‍ ജോര്‍ജ് , അനില്‍ പി.അലക്‌സ്, സണ്ണി തോമസ്, സാം നന്തിയാട്ട് , സുരേഷ് തോമസ്‌, ഹാരോൾഡ്‌ മാത്യു ,ജോൺ എബ്രഹാം , ട്രീസ്സ ലാലിച്ചൻ , രേഖ സുരേഷ് , സുമോൾ ഡോമിനി ,റോയ്‌സ് തമ്പാൻ , അനൂപ് ആൻഡ്രൂസ്, അലക്സ് തൈകടവില് ,ഹണി കുര്യൻ , ബിജേഷ് പടനിലത്ത്‌ , ഡൊമിനി വർഗീസ്, ലാലിച്ചൻ നഗരൂർ തുടങ്ങിയവർ നേതൃത്വം നൽകി