ദേശീയദനാഘോഷ നിറവിൽ കുവൈറ്റ്

0
25

കുവൈറ്റ് സിറ്റി: സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘങ്ങളുടെയും പങ്കാളിത്തത്തോടെ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ദേശീയ ദിനാഘോഷങ്ങൾക്ക് ഇന്ന് രാവിലെ തുടക്കമായിരുന്നു, ഇതിൻ്റെ ഭാഗമായി  സൈനിക വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനവും നടന്നു.  നാഷണൽ ഗാർഡ് സൈനിക പരേഡ് നടത്തുകയും മൈനുകൾ കൈകാര്യം ചെയ്യുന്നതിന്റെ അപകടത്തെക്കുറിച്ചും അവയിൽ നിന്ന് വിട്ടുനിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ജനറൽ ഫയർഫോഴ്‌സും കുവൈറ്റ് ടവേഴ്‌സ് പാർക്കിംഗ് സ്ഥലങ്ങളിൽ നിരവധി പരിപാടികളിൽ പങ്കെടുത്തു.കുവൈറ്റ് സൈന്യം  ആധുനിക സൈനിക വാഹനങ്ങളുടെയും അവയുടെ  സവിശേഷതകളും അവതരിപ്പിച്ചു.ജനറൽ ഫയർ ഫോഴ്‌സ് ടീമും അഘോഷങ്ങളുടെ  ഭാഗമായി പരിപാടികൾ നടത്തി.