നവ്യാനുഭവമായി എച്‌.എസ്‌.പി.എ “ലിബർട്ടി’23” മീലാദ്‌ അൽ വത്തൻ’ പരിപാടി

0
29

കുവൈറ്റ് സിറ്റി:ഹൃദയസ്പർശ്ശം പ്രവാസി അസോസിയേഷൻ കുവൈത്ത്‌ (HSPA) ഹാല ഫെബ്രുവരി ആഘോഷങ്ങൾക്ക്‌ ഐക്യദാർഡ്ഢ്യം പ്രഖ്യാപിച്ചു കൊണ്ട്‌ “ലിബർട്ടി’23 മീലാദ്‌ അൽ വത്തൻ” മ്യുസികൽ കോമഡി രാവ്‌ സംഘടിപ്പിച്ചു.

നാസർ തളിപ്പറമ്പ്‌ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തിനു ജെനറൽ സെക്രെട്ടറി സജിനി വയനാട്‌ സ്വാഗതം ആശംസിച്ചു. പോപ്പുലർ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ എം.ഡിയും നാടകകലാകാരനുമായ പ്രശാന്തൻ ബഹറൈൻ ഉത്ഘാടനം നിർവഹിച്ചു. സാമൂഹിക പ്രവർത്തകനും കലാകാരനും ആയ ഹബീബ്‌ മുറ്റിച്ചൂർ, ഉപദേശക സമിതി അംഗങ്ങൾ ആയ പിഎം നായർ, മനോജ്‌ പരിമളം, ചെയർമാൻ ഗഫൂർ കുന്നത്തേയിൽ, പ്രോഗ്രാം കൺവീനർ മുജീബ് പുത്തനങ്ങാടി, സായ്‌ അപ്പുക്കുട്ടൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ അബ്ദുൽ ജലീൽ എരുമേലി നന്ദി അറിയിച്ചു. സാംസ്കാരിക സമ്മേളനാനന്തരം അംഗങ്ങളുടെ കലാപരിപാടികളും ശേഷം നാട്ടിൽ നിന്ന് വന്ന പ്രശസ്ത കൊമേഡിയന്മാരായ ജയദേവൻ കലവൂർ, കേശവൻ മാമൻ, ശിവ മുരളി , പിന്നണി ഗായിക അനു ജോസഫ്, ഗായകൻ ജോബി ജോൺ എന്നിവർ കാണികൾക്ക്‌ മ്യൂസിക്ക്‌- കോമഡി പരിപാടികൾ അവതരിപ്പിച്ചു.

ഉച്ചയ്ക്ക്‌ 2 മണിക്ക്‌ ആരംഭിച്ച പരിപാടികൾ ഡോ: മെർലിൻ, ഡോ: സാജു പി ശശി, സലീം എം.എ, ഷീബ അഷറഫ്‌, പ്രസീത വയനാട്‌, സജിനി ബിജു, ലിസ്സി ജോർജ്ജ്‌, അനീഷ്‌ പന്നിയങ്കര, സീന നൗഫൽ , നസീർ മക്കി, എസ്‌.ആർ സൗണ്ട്‌ സത്താർ, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. രാജി, ഷീബ മംഗഫ്‌, ഹുസൈഫ, ശോഭ , ജിതേഷ്‌ ബത്തേരി, ഷിനോജ്‌ ബത്തേരി, ഷമീർ ആലുവ , അമാനുള്ള, മുനാസ്‌ ബാലുശേരി എന്നിവർ വിവിധതരം ഉത്തരവാദിത്വങ്ങൾ നിറവേറ്റി..

5 നിർദ്ധന അനാഥ യുവതികൾക്ക്‌ വിവാഹം സാധ്യമാവുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയ്ക്ക്‌ ഉത്ഘാടകൻ പ്രശാന്തൻ , കിഷോർ മേനോൻ, ഉപദേശക സമിതി അംഗങ്ങൾ ആയ പി.എം. നായർ, മുബാറക്ക്‌ കാമ്പ്രത്ത്‌ എന്നിവർ പിന്തുണ അറിയിച്ചു. ആഘോഷങ്ങൾക്ക്‌ ഒപ്പം ഏറ്റവും ഉന്നതമായ സേവനങ്ങൾക്ക്‌ പ്രാധാന്യം നൽകുന്ന സംഘടനാ പ്രവർത്തനങ്ങൾക്ക്‌ എല്ലാവരും അനുമോദനം അറിയിച്ചു. പരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ഒരു മാസത്തിലധികം നിത്യവും പ്രയത്നിച്ച എല്ലാ അംഗങ്ങൾക്കും പ്രോഗ്രാം കൺവീനർ കൃതജ്ഞത അറിയിച്ചു..