കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ അവധിയോടനുബന്ധിച്ച് നടത്തുന്ന കരിമരുന്ന് പ്രയോഗത്തിൻ്റെ ഭാഗമായി ഫെബ്രുവരി 28 ന് ഗൾഫ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടും. വൈകുന്നേരം 5.30 മുതൽ പരിപാടി അവസാനിക്കുന്നത് വരെയാണ് അടച്ചിടുക. കുവൈറ്റ് ടവേഴ്സിൽ രാത്രി 8 മണിക്കാണ് പരിപാടി. ഖാലിദ് അൽ മർസൂഖ് റോഡ് മുതൽ ബ്രിട്ടീഷ് എംബസി വരെ (ജാസിം അൽ ബഹാർ സ്ട്രീറ്റ്) അടച്ചിടും. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വിവിധ പൊതു സ്‌ക്വയറുകളിൽ നിന്നും പാർക്കിംഗ് സ്ഥലങ്ങളിൽ നിന്നും ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ സുരക്ഷാ ക്രമീകരണങ്ങളോട് സഹകരിക്കണം എന്ന് MOI ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യത്തിൽ 112 എമർജൻസി നമ്പറിൽ വിളിക്കാം