കുവൈറ്റ് സിറ്റി: ഔദ്യോഗിക പദവി ഉപയോഗിച്ച് രാജ്യത്തേക്ക് 800 കിലോഗ്രാം ഹാഷിഷ് കടത്തിയ ലെഫ്റ്റനന്റ് കേണലിനെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാർഡ്, ഡ്രഗ്സ് കൺട്രോൾ ഡയറക്ടറേറ്റ് ജനറൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി ചേർന്നാണ് ഷുവൈഖ് തുറമുഖ സ്റ്റേറ്റ് സെക്യൂരിറ്റി അപ്പാരറ്റസിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനടുവിലാണ് അധികൃതർ ഇയാളെ പിടികൂടിയത്.