ജഹ്‌റ റിസർവിലേക്ക് ഇനി സന്ദർശകർക്ക് പ്രവേശനം ഇല്ല

0
31

കുവൈറ്റ് സിറ്റി: സീസൺ അവസാനിച്ചതോടെ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി ജഹ്‌റ റിസർവിലേക്ക് സന്ദർശകരെ അനുവദിക്കുന്നത് അവസാനിപ്പിച്ചു. 2022/2023 സീസണിൽ ഇവിടം സന്ദർശിക്കാൻ 3,000 സന്ദർശകരാണ് ഓൺലൈനായി ബുക്ക് ചെയ്തത്. മുൻകൂർ റിസർവേഷൻ ഇല്ലാതെ ആയിരക്കണക്കിന് പൗരന്മാർ റിസർവ് സന്ദർശിച്ചു.

ഈ വർഷം റിസർവ് സന്ദർശിക്കുന്ന സീസൺ മികച്ച വിജയമായിരുന്നു,  പല എംബസികളും റിസർവിലേക്ക് യാത്രകൾ സംഘടിപ്പിക്കുകയും,ഇവിടെ  നൂറുകണക്കിന് മരങ്ങൾ, പ്രത്യേകിച്ച് കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.