കുവൈറ്റ് സിറ്റി: ദേശീയ ദിനാചരണത്തിന് ശേഷമുള്ള ശുചീകരണ നടപടികൾക്ക് മുൻസിപ്പാലിറ്റി പൂർണ സജ്ജമാണെന്ന് ഹവല്ലി മുനിസിപ്പാലിറ്റി ഡയറക്ടർ ഓഫ് പബ്ലിക് ഹൈജീൻ ആൻഡ് റോഡ് വർക്ക്സ് ഫൈസൽ അൽ ഒതൈബി പറഞ്ഞു.
550 തൊഴിലാളികളെയാണ് ശുചീകരണ പ്രവർത്തനങ്ങൾക്കായി ഹവല്ലി ഗവർണറേറ്റിലെ ആഘോഷ സ്ഥലങ്ങളിലേക്ക് അയച്ചത്. 16 ലോറികൾ, 4 ട്രെയിലറുകൾ, 2 ക്രെയിനുകൾ, 8 വലിയ ബ്ലോവറുകൾ, 4 ഇടത്തരം ബുൾഡോസറുകൾ, 240 ലിറ്ററിന്റെ 1,100 ലിറ്ററിന്റെ 40 കണ്ടെയ്നറുകൾ എന്നിവയും മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.