‘തൊഴിലാളി സ്മാർട്ട് ഐഡി ‘ പുറത്തിറക്കി കുവൈറ്റ് മാൻപവർ അതോറിറ്റി

0
10

കുവൈറ്റ് സിറ്റി:  ഗാർഹിക തൊഴിലാളികളുടെ യോഗ്യത വ്യക്തമാക്കുന്ന  ‘തൊഴിലാളി സ്മാർട്ട് ഐഡി’ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) കുവൈറ്റ് മൊബൈൽ ഐഡി ആപ്പ് വഴി  പുറത്തിറക്കിയതായി പ്രാദേശിക പത്രം റിപ്പോട്ട് ചെയ്തു. PAM പുറത്തിറക്കിയ  പത്രപ്രസ്താവന പ്രകാരം, കുവൈറ്റ് കുടുംബങ്ങളെ  വഞ്ചനയിൽ നിന്നും സംരക്ഷിക്കുന്നതിനായാണ് ഇത്.   വീട്ടുജോലികൾക്കായ നിയമിക്കുന്ന ഒരു തൊഴിലാളിക്ക് യോഗ്യതയുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാൻ ഇതിലൂടെ സാധിക്കും.

ഒരു തൊഴിലാളിക്ക് സാധുവായ വിസയുണ്ടെന്നും  തൊഴിൽ ചെയ്യാൻ ലൈസൻസ് ഉണ്ടെന്നും ഐ ഡി വഴി അറിയാനാകും, അതോടൊപ്പം വിസ കടത്ത് ചെറുക്കാനും പുതിയ സംവിധാനം സഹായിക്കും എന്നും ,പ്രസ്താവനയിൽ വിശദീകരിച്ചിട്ടുണ്ട്.