കെ കെ എം എ ആദരം 2022 വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

0
28

എസ്എസ്എൽസി പ്ലസ് ടു, പി.യു.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ആദരിച്ചു. കോഴിക്കോട് എം.എസ്.എസ് ഹാളിൽ ചേർന്ന ആദരം 2022 പ്രമുഖ സാഹിത്യകാരനും നോവലിസ്റ്റുമായ അജയ് പി മങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കലാലയങ്ങളിൽ വർദ്ധിച്ച് വരുന്ന ലഹരി മരുന്നുകളുടെ ഉപയോഗം ഇല്ലാതാക്കാൻ സമൂഹം ഒന്നിച്ച് കൈകോർക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ്റെ വിദ്യാഭ്യാസ അവാർഡുകളും, വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളും വൈ.ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ വിശദീകരിച്ചു. നല്ല വ്യക്തി ആവുകയും നല്ല സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിദ്യ അഭ്യസിക്കണമെന്ന് തുടർന്ന് സംസാരിച്ച വർക്കിംഗ് പ്രസിഡൻ്റ് കെ ബഷീർ പറഞ്ഞു. ഉന്നത പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഇൻ്റർനാഷണൽ കോർപറേറ്റ് മെൻ്റർ ഷഫീഖ് കത്തറമ്മൽ പ്രചോദന ക്ലാസുകൾ നൽകി.

കെകെഎംഎ സംസ്ഥാന പ്രസിഡണ്ട് കെകെ കുഞ്ഞബ്ദുല്ല ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഇ.കെ അബ്ദുല്ലയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ സംസ്ഥാന ജന. സെക്രട്ടറി റസ്സാക്ക് മേലടി സ്വാഗതവും, യു.എ ബക്കർ കൊയിലാണ്ടി നന്ദിയും പറഞ്ഞു. മുനീർ കുനിയ നേതൃത്വം നൽകിയ അവാർഡ് ദാന ചടങ്ങിൽ കേന്ദ്ര, ബ്രാഞ്ച്, സംസ്ഥാന, ജില്ല , നേതാക്കൾ അവാർഡുകൾ വിതരണം ചെയ്തു. സലീം അറക്കൽ, അബ്ദു കുറ്റിച്ചിറ, എം സി ഷറഫുദ്ദീൻ, എം കെ മുസ്തഫ, പി വി സുബൈർ ഹാജി, ദിലീപ് കോട്ടപ്പുറം , പാലക്കി അബ്ദുൽ റഹ്മാൻ ഹാജി, , ബഷീർ അമേത് എന്നിവർ കേരളത്തിൽ നിന്നും, ഇബ്രാഹിം കുന്നിൽ,നിസാമുദ്ധീൻ സി.എൻ,ഫിറോസ്.സി,കെ.സി റഫീഖ്,കെ.സി ഗഫൂർ,റഫീഖ്.പി,ശഹീദ് ലബ്ബ, റഫീഖ്.കെ.ടി,യൂസഫ്, ലത്തീഫ് ഷേദിയ,ഖാലിദ് ബേക്കൽ എന്നിവർ കുവൈത്തിൽ നിന്നും പരിപാടിക്കുള്ള ഒരുക്കങ്ങൾക്കും നടത്തിപ്പിനും നേതൃത്വം നൽകി.