മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ നാലാമത് ശാഖ ഫഹാഹീല്‍ പ്രവർത്തനം ആരംഭിച്ചു

0
17

കുവൈത്ത് സിറ്റി: പ്രമുഖ ആതുരാലയമായ  മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ നാലാമത്തെ ശാഖ  മെട്രോ സ്‌പെഷലൈസ്ഡ് മെഡിക്കല്‍ സെന്റര്‍ ഫഹാഹീല്‍ മക്ക സ്ട്രീറ്റില്‍  പ്രവര്‍ത്തനമാരംഭിച്ചു. കുവൈത്ത് സർക്കാർ പ്രതിനിധികളും വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരും സാമൂഹിക സാംസ്‌കാരിക  നേതാക്കളും ഉള്‍പ്പെടെ 54 പ്രമുഖ വ്യക്തിത്വങ്ങള്‍ ചേരന്നാണ് അവിസ്മരണീയ മായ രീതിയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

സേവനം ഉദ്ഘാടനദിവസം മുതൽ തന്നെ  വിവിധ വിഭാഗങ്ങളിലായി അതിപ്രഗത്ഭരും വർഷങ്ങളുടെ ചികിത്സാ പരിചയവുമുള്ള 25ഓളം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയതായി മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനും സിഇഒ യുമായ മുസ്തഫ ഹംസ അറിയിച്ചു. മറ്റു മാനേജിങ് പാര്‍ട്ണര്‍മാരും മറ്റു ശാഖകളുടെ കുവൈത്തി സ്‌പോണ്‍സര്‍മാരും ചടങ്ങിൽ സന്നിഹിതരായിരുന്നു

ഉത്ഘാടനത്തോട് അനുബന്ധിച്ച്  പ്രത്യേകമായി സജ്ജീകരിച്ച വേദിയില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഒപ്പം മറ്റു രാജ്യങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും അരങ്ങേറി.

അത്യാകർഷകമായ പ്രത്യേക ഓഫർകളാണ് ഇതിനോടനു ബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.   മൂന്നു മാസത്തെ സൗജന്യ ഡോക്ടർ കണ്‍സള്‍ട്ടേഷന്‍, എല്ലാ തുടര്‍ ചികിത്സകള്‍ക്കും 40 ശതമാനം ഡിസ്‌കൗണ്ട്,  ഫുള്‍ ബോഡി ചെക്കപ്പിന് വെറും പത്തു ദിനാര്‍ തുടങ്ങിയ സ്‌പെഷ്യല്‍ പാക്കേജുകളാ ണ് ഉള്ളത്.  ഫഹാഹീലിലെ മെട്രോ  ശാഖയില്‍ വരുന്നവരുടെ സൗകര്യാര്‍ത്ഥം മുന്‍വശത്തും പിന്‍വശത്തും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതായും മാനേജ്‌മെന്റ് അറിയിച്ചു.