കുവൈറ്റ് സിറ്റി: കുവൈറ്റിലെ ബാങ്കുകൾ ഗൂഗിൾ പേ സേവനം ആരംഭിക്കുന്നു. സേവനം ആരംഭിക്കുന്നു, ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ വഴി സുരക്ഷിതമായും എളുപ്പത്തിലും പേയ്‌മെന്റുകൾ നടത്താൻ സാധിക്കും. കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് കുവൈറ്റ് അവരുടെ ഉപഭോക്താക്കൾക്ക് അൽ-തിജാരി കാർഡുകൾ ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാൻ കഴിയുമെന്ന് അറിയിച്ചു. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് (NBK), ബർഗാൻ ബാങ്ക്, അഹ്‌ലി യുണൈറ്റഡ് ബാങ്ക് (AUB) എന്നിവയും തങ്ങളുടെ ഉപഭോക്താക്കൾക്കായി സമാനമായ ഫീച്ചർ അവതരിപ്പിക്കുമെന്നതായി പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ മുഖം തിരിച്ചറിയൽ, പാസ്‌വേഡ് അല്ലെങ്കിൽ ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ എന്നിവ ഉപയോഗിച്ച് ഓരോ പെയ്യമെൻ്റും പ്രാമാണീകരിച്ചിരിക്കുന്നതിനാൽ Google Pay വഴിയുള്ള ഇടപാട്സുരക്ഷിതമാണ് എന്നും ബാങ്ക് അധികൃതർ പറഞ്ഞു.