ലോകത്തെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്സ് ഉപഭോക്താക്കൾ ക്കായി പ്രത്യേക ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ ഒരുക്കിയിരിക്കുന്നു. 10 ശതമാനം തുക മുൻകൂറായി നൽകി മികച്ച നിരക്കിൽ വ്യക്തിഗതാവശ്യത്തിനോ, നിക്ഷേപമെന്ന നിലയിലോ സ്വർണ്ണം വാങ്ങാനുള്ള സുവർണ്ണാവസരം ആണിത്.
ഈ ഫെസ്റ്റിവൽ സീസണിൽ ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ആഭരണങ്ങൾക്ക് 10% തുക മുൻകൂറായി നൽകി 2023 ഏപ്രിൽ 23 വരെ സ്വർണ്ണ നിരക്ക് ബ്ളോക്ക് ചെയ്യാനും, അതിലൂടെ ഈ കാലയളവിൽ സ്വർണ്ണ വില വർദ്ധിക്കുന്നതിൽ നിന്ന് സ്വയം പരിരക്ഷ നേടാനും സാധിക്കുന്നു. ഇതനുസരിച്ച് വാങ്ങുന്ന സമയത്ത് സ്വർണ്ണ നിരക്ക് വർദ്ധിച്ചാലും ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്ത നിരക്കിൽ തന്നെ സ്വർണ്ണാഭരണം സ്വന്തമാക്കാം, അതേ സമയം വാങ്ങുന്ന സമയത്ത് ബുക്ക് ചെയ്ത നിരക്കിനേക്കാൾ സ്വർണ്ണ വില കുറഞ്ഞാൽ ആ കുറഞ്ഞ നിരക്കിൽ തന്നെ സ്വർണ്ണാഭരണം വാങ്ങാനും സാധിക്കും. ഉദാഹരണത്തിന്, 1000 കുവൈത്ത് ദിനാർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു ഉപഭോക്താവിന് ഈ അഡ്വാൻസ് ബുക്കിംഗ് ഓഫർ ലഭിക്കാൻ യഥാക്രമം 100 കുവൈത്ത് ദിനാർ മുൻകൂറായി നൽകുന്നതിലൂടെ സ്വർണ്ണ വില ബ്ളോക്ക് ചെയ്യാൻ സാധിക്കും.
ഈ ഓഫർ, മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമായിരിക്കും. ഇതിനായി മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ഷോറൂമുകളിലൂടെ നേരിട്ടും, ഓൺലൈനായി മലബാർ ഗോൾഡ് & ഡയമണ്ട്സ് മൊബൈൽ ആപ്പ് വഴിയും പണമടയ്ക്കാം.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണം, അതിന്റെ പദവി നിലനിർത്തിയിട്ടുണ്ടെങ്കിലും, വിലയിലെ നിരന്തരമായ വ്യതിയാനം സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളിൽ ആശങ്ക സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ, ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറിലൂടെ വാങ്ങുന്ന ആഭരണത്തിന്റെ മൊത്തം മൂല്യത്തിന്റെ 10% മുൻകൂറായി അടച്ച് സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള മികച്ച അവസരമാണ് മലബാർ ഗോൾഡ് & ഡയമണ്ട് സ് ഈ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന് മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ്ങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. ഈ പ്രത്യേക ഓഫറിലൂടെ ഉപഭോക്താക്കൾക്ക് സ്വർണവില കുറഞ്ഞാലും, കൂടിയാലും അതിന്റെ നേട്ടം സ്വന്തമാക്കാൻ കഴിയും. അടുത്തുവരുന്ന ഉത്സവ സീസണിൽ ആഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഇതൊരു സുവർണാവസരം കൂടിയാണെന്നും ഷംലാൽ അഹമ്മദ് വ്യക്തമാക്കി.
വരാനിരിക്കുന്ന ഉത്സവ സീസണിൽ, മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ഈ എക്സ്ക്ലൂസീവ് ഓഫർ, സ്വർണ്ണ വിലയെക്കുറിച്ച് ആശങ്കപ്പെടാതെ ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ആഭരണങ്ങൾ വാങ്ങാൻ സഹായിക്കും ഒരു അലങ്കാരമെന്നതിനപ്പുറം, സ്വർണ്ണാഭരണങ്ങൾ എന്നും വിശ്വസനീയമായ ഒരു നിക്ഷേപമാണ് എന്നതുതന്നെയാണ് ആളുകളെ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിന് പ്രചോദിപ്പിക്കുന്ന ഒരു സുപ്രധാന കാരണം. ഈ പ്രയാസകരമായ സമയത്തും, മൂല്യം വലിയ തോതിൽ നഷ്ടപ്പെടാതെ തന്നെ സ്വർണ്ണം പണമാക്കി മാറ്റാനാവുന്നുവെന്നതും, അതിന്റെ വിശ്വാസ്യത കൂടുതൽ ഊട്ടിയുറപ്പിക്കുന്നു.
മൊത്തം തുകയുടെ 50 ശതമാനം മുൻകൂറായി നൽകി 90 ദിവസത്തേക്കും, 200 ശതമാനം തുക മൂൻകൂറായി നൽകി 180 ദിവസത്തേക്കും സ്വർണ്ണ നിരക്കിൽ പരിരക്ഷ നേടാൻ കഴിയുന്ന വിപുലമായ ഓപ്ഷനുകളും മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും വർഷം മുഴുവനും ലഭ്യമാകും.