കുവൈറ്റ് സിറ്റി: നിലവിൽ ചൂട് കാലാവസ്ഥ ആണെങ്കിലും, തണുത്ത കാലാവസ്ഥ അവസാനിച്ചിട്ടില്ലെന്നും വരും നാളുകളിൽ താപനില കുറയുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. ബയാ അൽ-ഖബൽ അബത സീസൺ അടുത്ത ശനിയാഴ്ച മാർച്ച് 4 ന് ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു.
പ്രതീക്ഷിക്കുന്നത് പോലെ ഈ സീസണിൽ എല്ലാ വർഷവും താപനില കുറയുന്നില്ല, ഇത്, ഈ സീസണിലെ തണുത്ത വായുവിന്റെ പ്രവാഹത്തെ ആശ്രയിച്ചിരിക്കുന്നും അദ്ദേഹം പറഞ്ഞു. മാർച്ച് മാസത്തിൽ പകൽസമയത്ത് താപനില 24 മുതൽ 32 ഡിഗ്രി വരെ ആയിരിക്കുമെന്നും അടുത്ത ബുധനാഴ്ച മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ അദ്ദേഹം പ്രവചിച്ചു.