ഗ്രാൻഡ് ബിഗ് വിൻ -2022 ; വിജയികൾക്കുള്ള കാറുകൾ സമ്മാനിച്ചു

0
31

കുവൈത്ത് സിറ്റി: പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിൻ്റെ ഗ്രാൻഡ് ബിഗ് വിൻ -2022’ കാർ പ്രൊമോഷൻ സമ്മാനപദ്ധതിയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി.  അഞ്ചുപേർക്ക് ഷവ്രലെ ക്യാപ്റ്റിവ കാറുകളാണ് സമ്മാനമായി ലഭിച്ചത്.

മെയ് 25മുതൽ 26 ജൂലൈ വരെ സമ്മാനപദ്ധതിയിൽ പങ്കെടുത്ത രണ്ട് ലക്ഷത്തോളം പേരിൽ നിന്ന് നറുക്കിട്ടെടുത്താണ്  ഭാഗ്യശാലികളായ അഞ്ചു പേരെ  കണ്ടെത്തിയത്. അനല്ലേ മൊറാലസ്, സഗീറുദ്ധീൻ, ഇസ്മായിൽ മുഹമ്മദ്ദ്, ഷാഹിദ്  ഉസ്മാൻ, ഇബ്രാഹിം ഖലീൽ എന്നിവരാണ്   വിജയികൾ.
ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ‘ ഗ്രാൻഡ്  ഹൈപ്പർ സ്റ്റോറിൽ വെച്ച് നടന്ന  ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഡയറക്ടർ റീറ്റെയ്ൽ ഓപ്പറേഷൻ തെഹ്‌സീർ അലി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് സുനീർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റാഹിൽ ബാസിത് എന്നിവരും മറ്റ് മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു. ഉപഭോക്താക്കൾക്കായി പ്രത്യേക സമ്മാന പദ്ധതികളും ഓഫറുകളും തുടരുമെന്നും മാനേജ്മെന്റ് അറിയിച്ചു.