സാമ്പത്തിക കേസുകൾ; യാത്രാ വിലക്ക് ഏർപ്പെടുത്തിയത് 56,782 പേർക്ക്

കുവൈറ്റ് സിറ്റി: കടബാധ്യത, ജീവനാംശം നല്കത്തിരിക്കൽ എന്നിവ കാരണം രാജ്യത്ത് യാത്ര വിലക്ക് ഉള്ളവരുടെ  എണ്ണം വർധിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നീതിന്യായ മന്ത്രാലയത്തിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ഇംപ്ലിമെന്റേഷൻ പുറത്തിറക്കിയ ഒരു സ്ഥിതിവിവരക്കണക്കിൽ, വ്യക്തികളും കമ്പനികളും ഫയൽ ചെയ്ത സാമ്പത്തിക കേസുകൾ കാരണം 2022-ൽ 56,782 ആളുകൾക്കാണ് യാത്ര ചെയ്യുന്നതിൽ  വിലക്കുള്ളത്.  ഈ സാഹചര്യത്തിൽ നിയമ ഭേദഗതി ചെയ്ത സിവിൽ, കൊമേഴ്‌സ്യൽ നടപടിക്രമങ്ങളുടെ നിയമത്തിലെ ആർട്ടിക്കിൾ 297, 298 എന്നിവ പുനഃപരിശോധിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉയരുന്നുണ്ട്.

കൂടാതെ, കുടുംബപ്രശ്നങ്ങളും മറ്റും കാരണം  3,720 പൗരന്മാരുടെ യാത്രയും തടഞ്ഞിടുണ്ട്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2022 ന്റെ ആദ്യ പകുതിയിൽ പൂർത്തിയാക്കിയ നടപടിക്രമങ്ങളുടെ എണ്ണം 2541481 ആയിരുന്നു.2022-ന്റെ ആദ്യ പകുതിയിൽ വിവിധ യാത്രാ നിരോധന വകുപ്പുകളുടെ മൊത്തം നടപടിക്രമങ്ങൾ 50,597 ആയിരുന്നു.അവയിൽ, എയർപോർട്ട് ബ്രാഞ്ചാണ്  മൊത്തം ശാഖകളുടെ  നടപടിക്രമങ്ങളുടെ 29.3 ശതമാനവും കൈകാര്യം ചെയ്തത്. നടപടിക്രമങ്ങളുടെ കാര്യത്തിൽ 2.8 ശതമാനവുമായി മുബാറക് അൽ-കബീർ ശാഖയാണ് അവസാന സ്ഥാനത്ത്