കുവൈറ്റ് സിറ്റി: ക്രൂ 6 മിഷൻ വിക്ഷേപണ വിജയത്തിൽ അഭിനന്ദനം അറിയിച്ച് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വെള്ളിയാഴ്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും അഭിനന്ദന സന്ദേശം അയച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ക്രൂ 6 ദൗത്യം വിജയകരമായി വിക്ഷേപിച്ചതിൽ അമീർ അനുമോദിച്ചു. അറബ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യത്തിൽ എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ-നെയാദി ഉൾപ്പെടുന്നു. ബഹിരാകാശ രംഗത്ത് യുഎഇ കൈവരിച്ച ഈ ചരിത്രപരമായ നേട്ടത്തെ അദ്ദേഹം പ്രശംസിച്ചു.