കാസർഗോഡ് ജില്ല അസോസിയേഷന്റെ നേതൃത്വത്തിൽ സൂക് സബ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ ഏരിയ കമ്മിറ്റികളെ പങ്കെടുപ്പിച്ചു നടത്തിയ സെവൻസ് ഫുട്ബോൾ ഫെസ്റ്റ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫഹാഹീൽ ഏരിയയെ തോൽപ്പിച്ച് ഫർവാനിയ ഏരിയ ജേതാക്കളായി.
കുവൈറ്റിലെ KEA യുടെ 7 ടീമുകളും സെൻട്രൽ കമ്മിറ്റിയുടെ ടീമടക്കം 8 ടീമുകളാണ് കളിക്കളത്തിൽ മാറ്റുരച്ചത്.
ഒന്നാം സ്ഥാനക്കാർക്ക് ഷറൂഫ് മെമ്മോറിയൽ ട്രോഫിയും ETBC കമ്പനി ക്യാഷ് പ്രൈസും റണ്ണേഴ്സ് അപ്പിന് ഷാമിൽ ഇലക്ട്രോണിക്സ് സ്പോൺസർ ചെയ്ത ട്രോഫിയും ലൈനോ ഫാബ്രിക്ക ക്യാഷ് പ്രൈസും ആണ് സമ്മാനമായി നൽകിയത്.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ ടൂർണ്ണമെന്റ് ഉത്ഘാടനം ചെയ്തു.
വിജയികൾക്കുള്ള ട്രോഫി KEA ചീഫ് പാട്രൺ സത്താർ കുന്നിൽ സമ്മാനിച്ചു. പ്രൈസ് മണി KEA പാട്രൺ അപ്സര മഹമൂദ് കൈമാറി.
റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ഹസ്സൻ ബല്ലയും പ്രൈസ് മണി സുധീർ മടിക്കൈയും സമ്മാനിച്ചു.
മികച്ച കളിക്കാരനുള്ള റബ് വ മൊബൈൽസ് സ്പോൺസർ ചെയ്ത ട്രോഫി ഫർവാനിയ ഏരിയയിലെ വരുൺ ദാസിന് കമ്പനി പ്രതിനിധി അസ്‌ലം സമ്മാനിച്ചു.
മികച്ച ഗോൾ കീപ്പർക്കുള്ള ട്രോഫി ഖൈത്താൻ ഏരിയയിലെ ശിവപ്രസാദിന് ഐ പ്ലസ് ഒപ്റ്റിക്സ് സ്പോൺസർ സുരേന്ദ്രൻ മുങ്ങത്ത് കൈമാറി.
ബെസ്റ്റ് ഡിഫെൻഡർ ആയി തിരഞ്ഞെടുക്കപ്പെട്ട ഫഹാഹീൽ ഏരിയയിലെ അനീഷിന് സ്പോൺസർ രജീഷ് ഭാസ്കറിനു വേണ്ടി K V സുമേഷ് കൈമാറി.
മാച്ച് നിയന്ത്രിച്ച റഫറിമാരായ റാഫി, ഷാഫി ജിബു, ഷഫി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ലക്കി ഡ്രോ വിജയികൾക്ക് സുബൈർ കാടങ്കോട്, മുഹമ്മദലി കടിഞ്ഞിമൂല എന്നിവർ സമ്മാനം വിതരണം ചെയ്തു.
KEA സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ചീഫ് കോർഡിനേറ്റർ ഹനീഫ പാലായി, വൈസ് പ്രസിഡന്റ്മാരായ മുഹമ്മദ് കുഞ്ഞി CH, ഹാരിസ് മുട്ടുന്തല, ജോയിന്റ് സെക്രട്ടറിമാരായ റഹീം ആരിക്കാടി, പ്രശാന്ത് നെല്ലിക്കാട്ട്, യാദവ് ഹോസ്ദുർഗ്, മീഡിയ കൺവീനർ റഫീഖ് ഒളവറ, സ്പോർട്സ് കൺവീനർ സമീയുള്ള,PRO കബീർ തളങ്കര, ഏരിയ അഡ്വൈസറി ബോർഡ് അംഗം മുഹമ്മദലി കടിഞ്ഞിമൂല, ഏരിയ ട്രഷറർ സുധാകരൻ പെരിയ എന്നിവർ സംസാരിച്ചു.
ഏരിയ ഭാരവാഹികളായ യൂസുഫ് ഓർച്ച, രത്നാകരൻ തലക്കാട്ട്, സുനിൽകുമാർ, ചന്ദ്രൻ P V, ഗംഗാധരൻ, സുധീർ മടിക്കൈ എന്നിവർ ടൂർണ്ണമെന്റ് നിയന്തിച്ചു.
ഏരിയ പ്രസിഡന്റ് അഷ്‌റഫ് കൂച്ചാണം അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി മുരളി വാഴക്കോടൻ സ്വാഗതം ആശംസിച്ചു.
ടൂർണമെന്റ് കൺവീനർ സുമേഷ് K V നന്ദി പ്രകാശിപ്പിച്ചു.