കുവൈറ്റ് സിറ്റി: ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ വീണ്ടും കുവൈത്ത് പ്രധാന മന്ത്രിയായി നിയമിച്ചു. ഇതു സംബന്ധിച്ച അമീർ ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ജനുവരി 23 നായിരുന്നു പാർലമെന്റും മന്ത്രി സഭയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടന്ന് ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ സബാഹ് പ്രധാന മന്ത്രി സ്ഥാനം രാജി വെച്ചത്. ഒരു വർഷത്തിനിടയിൽ ഇത് മൂന്നാം തവണയാണ് അമീർ ഷെയ്ഖ് നവാഫിന്റെ പുത്രനായ ഷെയ്ഖ് അഹമ്മദിനെ പ്രധാന മന്ത്രിയായി നിയമിക്കുന്നത്.